ആലക്കോട്: ഉദയഗിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ചക്ക ഫെസ്റ്റിന്റെയും, ക്ഷീര ദിനത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടിൽ നിർവ്വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയർ പേഴ്സൺ സനിത ലിജു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീൻ തെക്കേൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സരിത ജോസ്, കുടുംബശ്രീ ചാർജ്ജ് ഓഫിസർ സി.വി വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ജോയി പള്ളിപ്പറമ്പിൽ, ബി.വി രാജേഷ്, രാജി രഞ്ജിത്ത്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സന്ധ്യ വിനോദ് എന്നിവർ സംസാരിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങളെ കുറിച്ച് ആർ.പി എം.പി രജിത ക്ലാസ്സ് നയിച്ചു. പ്രദർശനത്തിൽ പുല്ലരി വാർഡ് എ.ഡി.എസും പൂവൻചാൽ എ.ഡി.എസും സമ്മാനാർഹമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |