SignIn
Kerala Kaumudi Online
Friday, 26 June 2026 1.15 AM IST

അഡീഷണൽ പൊലീസ് സൂപ്രണ്ടുമാർക്ക് സ്ഥാനക്കയറ്റം

police

കണ്ണൂർ:സംസ്ഥാന പൊലീസിൽ 8 അഡീഷണൽ പൊലീസ് സുപ്രണ്ടുമാർക്ക് സ്ഥാനക്കയറ്റം നൽകി പൊലീസ് സുപ്രണ്ടുമാരായി നിയമനം. ക്രൈംബ്രാഞ്ച് കണ്ണൂർ ആൻഡ് കാസർഗോഡ് പോലീസ് സുപ്രണ്ട് ആയി കെ.വി.വേണുഗോപാൽ നിയമിതനായി.കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി.ബാലകൃഷ്ണൻ നായരെ വിജിലൻസ് ഉത്തര മേഖല പോലീസ് സുപ്രണ്ടായും മാറ്റി നിയമിച്ചു.
കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി എ.പി.ചന്ദ്രനെ കൊച്ചി സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി.സി.പിയായി സ്ഥാനക്കയറ്റം നൽകി. അഡീഷണൽ എസ്.പിമാരായ ഇമ്മാനുവൽ പോൾ (ദക്ഷിണ മേഖല വിജിലൻസ്), പി. നിയാസ്( എസ്.സി.ആർ.ബി), കെ.എസ്. ഷാജി (ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട് ), എം മധുബാബു ( ട്രാഫിക്,ഉത്തരമേഖല), എസ്.ഷംസുദ്ദീൻ (സി.ബി.സി.യു- II എറണാകുളം), സി.എം. ദേവദാസൻ( വിജിലൻസ് സ്പെഷ്യൽ സെൽ കോഴിക്കോട്), വി.ജി.രവീന്ദ്രനാഥ് (സി.ബി.സി.യു- 1) എന്നിവിടങ്ങളിൽ പോലീസ് സുപ്രണ്ടുമാരായാണ് നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL