SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.22 AM IST

ആർച്ചറി മത്സരം

archery

മണ്ണുത്തി: സി.ഐ.എസ്.സി.ഇ കേരള റീജിയണൽ ആർച്ചറി മത്സരം മണ്ണുത്തി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിൽ നടന്നു. മത്സരാർത്ഥികളെ 4സോണുകളായി തിരിച്ച് നടന്ന മത്സരങ്ങളിൽ മണ്ണുത്തി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂൾ ഉൾപ്പെട്ട സോൺ ഡി ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. കേരള റീജ്യണിലെ 25സി.ഐ.എസ്.സി.ഇ വിദ്യാലയങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വൈകിട്ട് 5ന് നടന്ന സമാപന സമ്മേളനത്തിൽ ആർച്ചറി അസോസിയേഷൻ ഒഫ് ഇന്ത്യ ട്രഷറർ ഡോ. ജോറിസ് പൗലോസ് ഉമ്മച്ചേരിൽ മുഖ്യാതിഥിയായി. സ്‌കൂൾ റെക്ടറും മാനേജരുമായ ഫാദർ ജോയ്‌സ് തോണിക്കുഴിയിൽ അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.വിപിൻ ഇളമ്പശ്ശേരിൽ, വൈസ് പ്രിൻസിപ്പൽ ഫാ.ഓസ്റ്റിൻ, സ്‌കൂൾ കോ-ഓർഡിനേറ്റർ അജിത സുരേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL