SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.27 PM IST

എം.എൽ.എയ്ക്ക് സ്വീകരണം നൽകി

swee
പി.കെ പ്രവീൺ എം.എൽ.എയ്ക്ക് നൽകിയ സ്വീകരണം കെ.പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: രാഷ്ട്രീയ മഹിള ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കൺവെൻഷനും പി.കെ പ്രവീൺ എം.എൽ.എയ്ക്ക് സ്വീകരണവും സംഘടിപ്പിച്ചു. പുത്തൂർ പി.ആർ മന്ദിരത്തിൽ മുൻമന്ത്രിയും ആർ.ജെ.ഡി ദേശീയ സമിതി അംഗവുമായ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. മഹിള ജനത മണ്ഡലം പ്രസിഡന്റ് എം. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മഹിള പ്രവർത്തക പദ്മജ ഭരതൻ എം.എൽ.എയ്ക്ക് ഉപഹാരം നൽകി. രാഷ്ട്രീയ മഹിള ജനതാദൾ സംസ്ഥാന അദ്ധ്യക്ഷ ഒ.പി. ഷീജ മുഖ്യപ്രഭാഷണം നടത്തി. ആർ.ജെ.ഡി സംസ്ഥാന സമിതി അംഗം ഉഷ രയരോത്ത്, ചീളിൽ ശോഭ, പി. ഷൈറീന, എം.കെ. രഞ്ജിത്ത്, കെ. അനിത, പി.കെ. പ്രസീത എന്നിവർ പ്രസംഗിച്ചു. കേരളത്തെ ഇരുട്ടിലാക്കിയ വൈദ്യുതി നിയന്ത്രണത്തിലും സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കിയ യു.ഡി.എഫ് ഗവൺമെന്റിന്റെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL