പയ്യന്നൂർ: മണ്ഡലത്തിലെ വിദ്യാഭ്യാസ പരിപാടിയായ പ്രൈഡിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി. സി.എം കിഡ്സ്, എൻ.എം.എം.എസ് വിജയികൾക്കുള്ള അനുമോദന സദസ്സ് വെള്ളൂർ ഗവൺമെന്റ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ്, രാമന്തളി പഞ്ചായത്തുകളിലെ കുട്ടികൾ പങ്കെടുത്തു. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ എം.എ അബ്ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്.കെ ജയദേവൻ, ഡി.പി.ഒ പി. ബഷീർ, പ്രിൻസിപ്പൽ കെ. ജയചന്ദ്രൻ, ഡയറ്റ് ഫാക്കൽട്ടി കെ. രാകേഷ്, പ്രധാന അദ്ധ്യാപിക സരള ചെമ്മഞ്ചേരി, കെ. സുരേശൻ, പി. സുധീഷ് സംസാരിച്ചു. ചെറുപുഴ, പെരിങ്ങോം-വയക്കര, എരമം-കുറ്റൂർ പഞ്ചായത്തുകളിലെ കുട്ടികൾക്കുള്ള അനുമോദന സദസ്സ് 12ന് രാവിലെ 10ന് ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |