കണ്ണൂർ: ക്ലാസ് മുറിയിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മനുഷ്യത്വരഹിതമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂൾ അദ്ധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെ സ്‌കൂൾ മാനേജ്‌മെന്റ് താത്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി.
സ്‌കൂളിന്റെ നിയന്ത്രണ ചുമതലയുള്ള തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് അദ്ധ്യാപികയെ സർവീസിൽ നിന്ന് മാറ്റിനിർത്താൻ ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണ സമിതിയെയും മാനേജ്‌മെന്റ് നിയോഗിച്ചിട്ടുണ്ട്.
അന്വേഷണ സമിതിയുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അദ്ധ്യാപികയ്‌ക്കെതിരായ തുടർനടപടികൾ സ്വീകരിക്കുക.
സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |