SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.47 AM IST

വ്യാജ പോസ്റ്റ്; ഡി.ജി.പിക്ക് പരാതി നൽകി ശ്രീമതി

sreemathi-teacher

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

' യുവതീ യുവാക്കൾ പാർട്ടി ഓഫീസിൽ വച്ച് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ല' എന്ന് താൻ പറഞ്ഞുവെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. തന്റെ ഫോട്ടോയും പാർട്ടി ചിഹ്നവും ഉപയോഗിച്ചാണ് പ്രചാരണം. തന്റെ സൽപേര് ഇല്ലാതാക്കാനും സ്ത്രീപക്ഷരാഷ്ട്രീയ നിലപാടുകളെ ഇകഴ്ത്തിക്കാണിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ. 'മോഹൻ തൃശൂർ' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 'അതിനെ പാർട്ടി ഓഫീസ് എന്നാണോ പറയാ...' എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. ഇതേ പോസ്റ്റ് 'അഡ്വ.ഷീജ' എന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നും പ്രചരിപ്പിച്ചിട്ടുണ്ട്. വ്യാജവാർത്ത നിർമ്മിച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEMATHI TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA