കണ്ണൂർ : സംസ്ഥാന സ്കൂൾ ഗ്രൂപ്പ് 1 ഗെയിംസ് ചാമ്പ്യൻഷിപ്പിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു വരുന്ന റസ്‌ലിംഗ് മത്സരത്തിൽ ആകെയുള്ള 60 ഇനങ്ങളിൽ 40 എണ്ണം പൂർത്തിയായപ്പോൾ 13 സ്വർണ്ണവും 6 വെള്ളിയും 5 വെങ്കലവും നേടി 88 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനവും 12 സ്വർണം, 2 വെള്ളി, 9 വെങ്കലം എന്നിവ നേടി 75 പോയിന്റുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനവും 2 സ്വർണം, 6 വെള്ളി, 10 വെങ്കലം എന്നിവ നേടി 38 പോയിന്റമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും നേടി.
തൈക്കോണ്ടോ മത്സരങ്ങളിൽ ആകെയുള്ള 68 ഇനങ്ങളിൽ 21 എണ്ണം പൂർത്തിയായപ്പോൾ 6 സ്വർണ്ണവും 6 വെള്ളിയും 2 വെങ്കലവും നേടി 50 പോയിന്റുമായി മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 6 സ്വർണം, 1 വെള്ളി, 5 വെങ്കലം എന്നിവ നേടി 38 പോയിന്റുമായി കാസർകോട് ജില്ലാ രണ്ടാം സ്ഥാനവും 2 സ്വർണം, 3 വെള്ളി, 2 വെങ്കലം എന്നിവ നേടി 21 പോയിന്റുമായി എറണാകുളം ജില്ല മൂന്നാം സ്ഥാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |