
കേളകം:കേളകം ടൗണിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ മെഗാ ശുചീകരണവും മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. ബീക്കൺ ടൗൺ കേളകം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ പൊരുമത്തറ അദ്ധ്യക്ഷത വഹിച്ചു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടി, മോഹനൻ കൊളക്കാടൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അബ്ദുൽ സലാം, സുനിത രാജു വാത്യാട്ട്, ഷിജി സരേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മായ തുടങ്ങിയവർ സംസാരിച്ചു. വിവിധ വ്യാപാരിവ്യവസായി നേതാക്കൾ, ഇടത്തൊട്ടി ഡീപോൾ കോളേജ് വിദ്യാർത്ഥികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ചുമട്ടുതൊഴിലാളികൾ, ഓട്ടോടാക്സി തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി പല മേഖലകളിൽ നിന്നുള്ളവർ ക്യാമ്പയിനിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |