തളിപ്പറമ്പ്: പട്ടുവം മിഴി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ജലോത്സവം സീസൺ ഏഴിന്റെ അനുബന്ധ പരിപാടിയായി ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിച്ചു. മംഗലശ്ശേരി വള്ളംകളി പവലിയനിൽ യുവ സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു. ജലോത്സവം ആഘോഷ കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നൈറ്റ് സലൂൺ, ബ്ലുബറിഇൻ, ഞാൻ അമ്പു, മനനം, പക, ഇല്ലിത്തള്ള, ധ്വാന്തം എന്നീ ഏഴ് ഹ്രസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ഹ്രസ്വ ചിത്രങ്ങളിലെ അഭിനേതാക്കൾ, ഗായകർ, സങ്കേതിക പ്രവർത്തകർ, പ്രേക്ഷകർ എന്നിവരുടെ ഒരു സാംസ്‌കാരിക സംഗമമായി ഫിലിം ഫെസ്റ്റിവൽ മാറി. ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ സ്വാഗതവും ജലോത്സവം കൺവീനർ കെ. രതീഷ് നന്ദിയും പറഞ്ഞു. ഒക്ടോബർ 4ന് ഉച്ചയ്ക്ക് 2ന് മംഗലശ്ശേരി പുഴയിൽ വള്ളംകളി മത്സരം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |