SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

എരഞ്ഞോളിയിൽ മുത്താറി കൊയ്ത്തുത്സവം

muthari
മുത്താറി കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കാട്ട്യത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്ത് ഒന്നാം വാർഡിലെ കർഷകനായ അരയാക്കണ്ടി രാജന്റെ മുത്താറികൃഷിയുടെ വിളവെടുപ്പ് നടന്നു. മുത്താറി കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് കാട്ട്യത്ത് പ്രകാശൻ ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ വരുന്ന കൃഷിസ്ഥലത്ത് മുത്താറിക്ക് പുറമെ നെല്ല്, വാഴ, മുതിര, വൻപയർ, ഇളവൻ, ചേന, മഞ്ഞൾ എന്നിവയും രാജൻ കൃഷി ചെയ്യുന്നുണ്ട്. ഒപ്പം കരിമീൻ വളർത്തലുമുണ്ട്‌. സ്വന്തമായുള്ള കറവപ്പശുക്കളിൽ നിന്നാണ് കൃഷിക്കാവശ്യമായ കാലിവളം അദ്ദേഹം കണ്ടെത്തുന്നത്. കൊയ്ത്തുത്സവ ചടങ്ങിൽ കെ. ജനാർദ്ദനൻ അദ്ധ്യക്ഷനായി. സി. സഫീറ, കണ്ട്യൻ ഷീബ, സുശീൽ ചന്ദ്രോത്ത്, കെ.വി വിബിത, പി. സദാനന്ദൻ, കെ. ദിജിഷ, ഒ.ആർ ശ്യാമ, പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ടി.കെ കാവ്യ സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.പി അധിപ് ശങ്കർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL