SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

കോടിയേരി, സി.എച്ച് അനുസ്മരണ പരിപാടികൾക്ക് നാളെ തുടക്കം

kodiyer
കോടിയേരി,

അനുസ്മരണ റാലി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും

തലശ്ശേരി: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, സി.എച്ച്. കണാരൻ എന്നിവരുടെ അനുസ്മരണ പരിപാടികൾക്ക് നാളെ തലശ്ശേരിയിൽ തുടക്കമാകും. രാവിലെ 8ന് പയ്യാമ്പലത്ത് കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതികുടീരത്തിൽ പുഷ്പാർച്ചന. വൈകിട്ട് 5ന് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ റാലി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.

സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, എ.എൻ ഷംസീർ, കാരായി രാജൻ എന്നിവർ റാലിയിൽ സംസാരിക്കും. അനുസ്മരണത്തോടനുബന്ധിച്ച് 13 കേന്ദ്രങ്ങളിൽ കമ്മ്യൂണിസ്റ്റ് കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും. പാർട്ടിയിൽ 40 വർഷം പൂർത്തീകരിച്ച അംഗങ്ങൾ, അടിയന്തരാവസ്ഥയിൽ പീഡനം അനുഭവിച്ചവർ, പൊലീസ് മർദനമേറ്റവർ, ജയിൽവാസം അനുഭവിച്ചവർ, രക്തസാക്ഷി കുടുംബാംഗങ്ങൾ, വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകൾ എന്നിവരെ കുടുംബസംഗമങ്ങളിൽ ആദരിക്കും. കുടുംബസംഗമങ്ങളുടെ ഭാഗമായി ഇന്ന് കതിരൂരിൽ നടക്കുന്ന പരിപാടിയിൽ പി.കെ പ്രേംനാഥ്, കാരായി രാജൻ എന്നിവർ പങ്കെടുക്കും.

സി.എച്ചിന്റെ ചരമവാർഷിക ദിനമായ ഒക്ടോബർ 20ന് അനുസ്മരണ പരിപാടികൾ സമാപിക്കും. അന്നു രാവിലെ പുന്നോലിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും വൈകുന്നേരം തലശ്ശേരിയിൽ അനുസ്മരണ റാലിയും നടക്കും. വാർത്താസമ്മേളനത്തിൽ നേതാക്കളായ എം.സി പവിത്രൻ, സി.കെ രമേശൻ, മുഹമ്മദ് അഫ്സൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL