SignIn
Kerala Kaumudi Online
Sunday, 18 October 2026 2.25 AM IST

പിണറായിക്കായി സി.പി.എം പ്രതിരോധം കടുപ്പിക്കും

aa

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇ.ഡിയുടെ ചോദ്യമുനയിലേക്ക് എത്തുമ്പോൾ പ്രതിരോധം കടുപ്പിക്കാൻ സി.പി.എം നീക്കം. പിണറായിയെയും പാർട്ടിയെയും അപമാനിക്കാനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നാണ് സി.പി.എം നിലപാട്. ലഘുലേഖ ഇറക്കി ജനങ്ങളോട് രാഷ്ട്രീയമായി വിശദീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗൃഹസന്ദർശനം ഉൾപ്പെടെ പരിഗണനയിലാണ്.

സി.പി.എം നേതാക്കളെ കേസിൽപ്പെടുത്തി അപമാനിക്കാനും ഇതിലൂടെ പാർട്ടിയെ ദുർബലമാക്കാനുമാണ് ബി.ജെ.പിയുടെ നീക്കമെന്ന് ജനങ്ങളോട് വിശദീകരിക്കും.

ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രതികാര നടപടിക്ക് കോൺഗ്രസ് ഒത്താശ ചെയ്യുന്നു എന്ന വാദം ഉയർത്തും. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഈ ആഴ്ചയോടെ പൂർത്തിയാകും. ഇതിനുശേഷം പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കും. ലാവ്ലിൻ കേസുമായി താരതമ്യപ്പെടുത്തിയാണ് പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തെ സി.പി.എം പ്രതിരോധിക്കുന്നത്. ലാവ്ലിൻ കേസിൽ കാൽ നൂറ്റാണ്ടിലേറെ അന്വേഷിച്ചിട്ടും പിണറായി വിജയനെതിരെ ഒരു തെളിവും കൊണ്ടു വരാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല.

ബി.ജെ.പി-യു.ഡി.എഫ് ഡീൽ എന്ന ആരോപണം ശക്തമാക്കും. കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം.

ജില്ലാ കേന്ദ്രങ്ങളിലും സെമിനാറുകളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള രണ്ട് മന്ത്രിമാർക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയർത്താനാണ് സി.പി.എം തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA