SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

ഉത്തര മേഖല ചെസ് ടൂർണ്ണമെന്റ് നാളെ

chess
ചെസ്സ് ടൂർണ്ണമെന്റ്

തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ യംഗ് പയനിയേർസ് ലൈബ്രറി, റീഡിംഗ് റൂം, ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ നാളെ ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഹാളിൽ സംഘടിപ്പിക്കുന്ന ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ് രാവിലെ 9ന് കെ.പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓപ്പൺ വിഭാഗത്തിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരം. 50,000 രൂപ കാഷ് പ്രൈസും, ട്രോഫികളും ഉൾപ്പെടെ 45 ഓളം സമ്മാനങ്ങൾ നൽകും. സമാപനം വൈകുന്നേരം 5ന് നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി ഉദ്ഘ്ടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.പി. പ്രഭാകരൻ, സി. മോഹനൻ, എ. മോഹൻലാൽ, കെ. ജയപ്രകാശൻ, കെ. ദയഭാനു, കെ. മുസ്താഖ് മൂസ്സ, വി.പി. പ്രശാന്തൻ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL