SignIn
Kerala Kaumudi Online
Saturday, 27 June 2026 8.52 AM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

vyapari
കേരള വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി മെമ്പർ കെ.വി സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണമെന്നും ദേശീയപാത നിർമ്മാണം പൂർത്തീകരിക്കാതെ ചാലിങ്കാൽ ടോൾ ബൂത്ത് തുടങ്ങാനുള്ള തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്നും കേരള വ്യാപാരി വ്യവസായി സമിതി പെരിയ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി മെമ്പർ കെ.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീഷ് ദീപം അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള ഉപഹാരങ്ങൾ പുല്ലൂർ പെരിയ പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ സി. ശോഭന വിതരണം ചെയ്തു. ഏരിയാ സെക്രട്ടറി കെ.വി. ദിനേശൻ സംഘടന റിപ്പോർട്ടും ഇ.പി. അശോകൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. സത്യൻ, ഏരിയ പ്രസിഡന്റ് മഹമൂദ് മുറിയനാവി സംസാരിച്ചു. ഭാരവാഹികൾ: അനീഷ് ദീപം (പ്രസിഡന്റ്), ടി.കെ. ബാലൻ (സെക്രട്ടറി), എ.പി. അശോകൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VYAPARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL