ചന്തേര: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊലീസ് വലയിലാക്കി. 2017-ൽ ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കെ ജയദേവൻ (58) ആണ് പിടിയിലായത്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനുള്ള പൊലീസിന്റെ പ്രത്യേക അന്വേഷണ ഡ്രൈവിന്റെ ഭാഗമായാണ് ഈ നടപടി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാറിന്റെ കീഴിലുള്ള പ്രത്യേക ഇന്റലിജൻസ് സ്ക്വാഡ് ആണ് പ്രതിയെ കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ ആലുവയിൽ വെച്ച് പിടികൂടിയത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആൺകുട്ടി, പ്രതി ഓടിച്ചുവന്ന സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു. തുടർന്ന് മറ്റൊരു വഴിയിലൂടെ പോകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |