SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

എൻ.എസ്.എസ് ക്യാമ്പ് സംഘടിപ്പിച്ചു

nss
എൻ.എസ്.എസ് ക്യാമ്പ്

നീലേശ്വരം: പടന്നക്കാട് കാർഷിക കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഷിക വികസന-കാർഷിക ക്ഷേമ വകുപ്പിന്റെ കശുമാവ് സന്തതി തോട്ടം, ഗാളിമുഖ നഴ്സറി എന്നിവ സംയുക്തമായി എൻ.എസ്.എസ് ക്യാമ്പ് സംഘടിപ്പിച്ചു. വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, ഗാർഡനിംഗ് എന്നിവ നടത്തി. കൂടാതെ ഓർച്ചാഡിന്റെ ഉന്നമനത്തിനായി നഴ്സറി വികസന പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഏർപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഗ്രാഫ്റ്റിംഗ് സാങ്കേതികവിദ്യയിൽ പരിശീലനം നേടാനുള്ള അവസരവും ലഭിച്ചു. ക്യാമ്പ് വിദ്യാർത്ഥികളുടെ സാമൂഹിക ബോധവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിൽ സഹായകരമായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ. എൽ. അനൂപ്, കാഷ്യു ഡെവലപ്മെന്റ് ഓഫീസർ മനു നരേന്ദ്രൻ, സൂരജ് എന്നിവർ ക്യാമ്പിനു നേതൃത്വം നല്കി. വിദ്യാർത്ഥികൾ, മറ്റ് ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പിന്തുണ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, NSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL