കോട്ടയം: എൻ.എസ്.എസ് സ്ഥാപക ദിനമായ ഇന്ന് പതാകദിനമായി ആചരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തും, മന്നംസമാധിമണ്ഡപത്തിലും താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10 ന് പതാക ഉയർത്തും. പെരുന്നയിൽ ജനറൽ സെക്രട്ടറി സംഘടനയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |