SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ചൈതന്യ നഗർ ഗ്രന്ഥശാല ഏകദിന ക്യാമ്പ്

photo
ചിമിഴ് - 2026 എന്ന പേരിൽ ആയിരംതെങ്ങ് ചൈതന്യ നഗർ ഗ്രന്ഥശാല സംഘടിപ്പിച്ച ഏകദിന ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ആയിരംതെങ്ങ് ചൈതന്യ നഗർ ഗ്രന്ഥശാല ബാലവേദി കൂട്ടുകാർക്കായി ചിമിഴ് - 2026 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ ഷാ മുഖ്യപ്രഭാഷണം നടത്തി.ക്ലാപ്പന ഗ്രാമപഞ്ചായത്ത് അംഗം പ്രിയങ്ക സജിത്ത്, ചൈതന്യ നഗർ അസോസിയേഷൻ പ്രസിഡന്റ് ബി. ബിധു, സെക്രട്ടറി എസ്. ശ്യാം കുമാർ, രക്ഷാധികാരി കെ. നകുലൻ എന്നിവർ സംസാരി​ച്ചു. സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതവും എക്സിക്യുട്ടി​വ്കമ്മിറ്റി അംഗം ഗിരിജ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL