SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

ധവളപത്രം തള്ളിക്കളയുക

festo-

കൊല്ലം: ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മുന്നൊരുക്കമാണ് ധവളപത്രമെന്ന് എഫ്.എസ്.ഇ.ടി.ഒ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ഗാഥ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കരയിൽ കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി ജി.ബാലചന്ദ്രൻ, കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ഖുഷി ഗോപിനാഥ്, പത്തനാപുരത്ത് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം.നിസാമുദ്ദീൻ, കുന്നത്തൂരിൽ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL