SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.11 AM IST

മദ്യപാനം ചോദ്യം ചെയ്ത 17കാരനെ അച്ഛൻ കുത്തി​ പരി​ക്കേൽപ്പി​ച്ചു

t
രാജേഷ്.ആർ.പിള്ള

കൊല്ലം: മദ്യപാനവും വഴക്കും ചോദ്യം ചെയ്തതിന്, പി​താവ് പ്ളസ് വൺ വിദ്യാർത്ഥിയായ മകന്റെ തുടയി​ൽ കുത്തി പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് ഋതുപർണികയിൽ അശ്വിൻ ആർ.പിള്ളയ്ക്കാണ് (17) കുത്തേറ്റത്. പരി​ക്ക് ഗുരുതരമാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അശ്വിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, ഞരമ്പ് അറ്റുപോയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്ത പിതാവ് രാജേഷ് ആർ.പിള്ളയെ കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു.

ഞായറാഴ്ച രാത്രി 10നാണ് സംഭവം. പ്രവാസിയായ രാജേഷ് ഒരു വർഷത്തിലധികമായി നാട്ടിലുണ്ട്. വലിയതോതിൽ മദ്യപിക്കുന്ന ഇയാൾ വീട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ട്. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നതും പതി​വാണ്. മൂത്തമകൻ അശ്വിൻ ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് അശ്വിനെയും മർദ്ദിച്ചിരുന്നു. തുടർന്ന് അശ്വിനെ അമ്മയുടെ ആനക്കോട്ടൂരിലെ കുടുംബ വീട്ടിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പ് അശ്വിനെ തിരികെ കൊണ്ടുവന്നു.

രാത്രിയോടെ മദ്യപിച്ചെത്തിയ രാജേഷ് വഴക്കുണ്ടാക്കാൻ തുടങ്ങിയപ്പോൾ അശ്വിൻ ചോദ്യം ചെയ്തു. തുടർന്നാണ് അടുക്കളയോട് ചേർന്ന വർക്ക് ഏരിയയിൽ നിന്നു രാജേഷ് കത്തി എടുത്തുകൊണ്ടുവന്ന് ഹാളിൽ നിൽക്കുകയായി​രുന്ന അശ്വിനെ കുത്തി​യത്. വയറിന് നേർക്ക് കുത്തിയപ്പോൾ അശ്വിൻ ഒഴിഞ്ഞു മാറിയതോടെയാണ് തുടയിൽ ആഴത്തിൽ കുത്തേറ്റത്. നിലവിളികേട്ട് ഓടിക്കൂടിയ അയൽക്കാരാണ് അശ്വിനെ ഉടൻതന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരാണ് രാജേഷിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, ARRESTED, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY