
കൊല്ലം: കൊല്ലം-ചെങ്കോട്ട വഴി തിരുവനന്തപുരം നോർത്തിൽ നിന്ന് ചെന്നൈ താംബരത്തേക്കുള്ള ട്രെയിൻ നമ്പർ 06035/06036 ചെന്നൈ-താംബരം-തിരുവനന്തപുരം നോർത്ത് എ.സി സ്പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി, കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയോടും ദക്ഷിണ റെയിൽവേ ജനറൽ മാനേജരോടും ആവശ്യപ്പെട്ടു. ശബരിമല തീർത്ഥാടനത്തിനായി എല്ലാ മാസവും നിരവധി യാത്രക്കാരാണ് ഈ സർവീസ് പ്രയോജനപ്പെടുത്തിയിരുന്നത്. ട്രെയിൻ നിറുത്തലാക്കിയത് തീർത്ഥാടകർക്ക് പുറമേ വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും സ്ഥിരം യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. തിരക്കുള്ള സർവീസ് നിറുത്തരുതെന്ന് എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |