
കൊല്ലം: ചാത്തന്നൂർ മണ്ഡലത്തിലെ ഗവ. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 99 ശതമാനവും അതിന് മുകളിലും മാർക്ക് വാങ്ങിയ കുട്ടികൾക്ക് ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി നൽകുന്ന മെരിറ്റ് അവാർഡ് 10ന് രാവിലെ 9.30ന് ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.ലതാദേവി മുഖ്യഥിതിയായിരിക്കും. ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |