
കൊല്ലം: മണലിൽ ജി.നാരായണപിള്ളയുടെ സ്മരണാർത്ഥം യുവകലാ സാഹിതി ജില്ലാ കമ്മിറ്റി മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്കാരം സി.പി.ഐ കേന്ദ്ര സെകട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബുവിന് 12ന് വൈകിട്ട് 4.30ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർ വി.എം.സുധീരൻ സമ്മാനിക്കും. ഉദ്ഘാടനവും സുധീരൻ നിർവഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ് സുപാൽ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.എസ്.അജയൻ ആശംസ അർപ്പിക്കും. പി.ഉഷാകുമാരി പ്രശസ്തിപത്രം അവതരിപ്പിക്കും. കെ.പ്രകാശ്ബാബു മറുപടി പ്രസംഗം നടത്തും. ടി.കെ.വിനോദൻ അദ്ധ്യക്ഷനാകും. രാജുകൃഷ്ണൻ സ്വാഗതവും പ്രഭാകുമാരി നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |