SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

എൻട്രികൾ ക്ഷണിച്ചു

awa

കൊല്ലം: കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റും മലയാള മനോരമ ബ്യൂറോ ചീഫുമായിരുന്ന അടൂർ ബാലന്റെ സ്മരണാർത്ഥം കൊല്ലം പ്രസ് ക്ളബ് ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡിന് എൻട്രികൾ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള മികച്ച റിപ്പോർട്ടിനാണ് അവാർഡ്. പ്രാദേശിക ലേഖകർക്കും എൻട്രികൾ സമർപ്പിക്കാം. 2025 മേയ് 1 മുതൽ 2026 മേയ് 1 വരെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് പരിഗണിക്കുന്നത്. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 10ന് മുമ്പ് പത്രത്തിന്റെ മൂന്ന് പകർപ്പ് സഹിതം സെക്രട്ടറി, കൊല്ലം പ്രസ് ക്ളബ്, ചിന്നക്കട, കൊല്ലം-1 എന്ന വിലാസത്തിൽ ലഭിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ