
കൊല്ലം: സി.ജി.എച്ച്.എസ് വെൽനസ് സെന്ററിന്റെ പ്രവർത്തനം സെപ്തംബറിൽ ആരംഭിക്കാൻ കഴിയുന്ന വിധം പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കെട്ടിടത്തിന് ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താനുള്ള എസ്റ്റിമേറ്റ് സി.ജി.എച്ച്.എസ് തയ്യാറാക്കുകയും വരുമാന നികുതി വകുപ്പിന്റെ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്തു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികയ്ക്ക് അനുമതി ലഭിച്ചു. സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്ന മുറയ്ക്ക് തന്നെ ജീവനക്കാരെയും നിയമിക്കുന്ന നടപടി പുരോഗമിച്ചുവരികയാണ്. പദ്ധതി ഗുണഭോക്താക്കൾക്ക് എത്രയും വേഗം സേവനം ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങൾ വേഗത്തിലാക്കി വരികയാണെന്നും എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |