കൊല്ലം: പട്ടത്താനത്ത് വീട് കുത്തിത്തുറന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. പട്ടത്താനം വികാസ് നഗർ 'കോറൽസ്' വീട്ടിൽ (137 എ) അഭിഭാഷക ദമ്പതികളായ അഡ്വ. റെലി ദേവ്, അഡ്വ. രേണു.എസ്. രാജൻ എന്നിവരുടെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച രാത്രി വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് വീട്ടുകാർ പുത്തൂരിലുള്ള കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |