SignIn
Kerala Kaumudi Online
Sunday, 26 July 2026 8.38 PM IST

18 ലക്ഷത്തിലധികം രൂപയുമായി തമിഴ്‌നാട് സ്വദേശി പിടിയിൽ

money-laundering

പുനലൂർ: രേഖകളില്ലാതെ ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 18,62,500 രൂപ പുനലൂർ റെയിൽവേ പൊലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നൈ എഗ്മോർ - മധുര എക്സ്‌പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് വൻ കുഴൽപണ വേട്ട നടന്നത്.

ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരനായ തമിഴ്‌നാട് മധുര സ്വദേശി ഗോവിന്ദ രാജുവാണ് പുനലൂർ റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ശരീരത്തിൽ തുണി സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു 500 രൂപയുടെ നോട്ടുകെട്ടുകൾ. റെയിൽവേ എസ്.പി.യുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

പിടികൂടിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഉടനടി അന്വേഷിച്ച് കണ്ടെത്തുമെന്നും വരും ദിവസങ്ങളിൽ ട്രെയിനുകളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ പൊലീസ് പറഞ്ഞു. മെയ് മാസത്തിലും രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപയുമായി പുത്തൂർ സ്വദേശിയെ കൊല്ലത്തേക്കുവന്ന ചെന്നൈ എഗ്മോർ ട്രെയിനിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL