SignIn
Kerala Kaumudi Online
Friday, 12 June 2026 1.46 AM IST

അഞ്ചലിൽ കശുഅണ്ടി ഫാക്ടറിയുടെ മേൽക്കൂര തകർന്നുവീണു

​​അഞ്ചൽ: നഗരത്തിന്റെ ഹൃദയഭാഗത്ത് വർഷങ്ങളായി അടഞ്ഞുകിടന്ന കശുഅണ്ടി ഫാക്ടറിയുടെ മേൽക്കൂര മഴയത്ത് തകർന്നുവീണു. അഞ്ചൽ ചന്തമുക്കിൽ ബി.വി യു.പി സ്കൂളിന് എതിർവശത്തെ കെ.ജി.എൻ കശുഅണ്ടി ഫാക്ടറിയുടെ മേൽക്കൂരയാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഉഗ്രശബ്ദത്തോടെ നിലംപൊത്തിയത്.

​തുടർച്ചയായി പെയ്യുന്ന മഴയിൽ കെട്ടിടത്തിന്റെ ഭിത്തികളും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ​കെട്ടിടത്തിന് എതിർവശം എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ അതീവ സുരക്ഷാഭീഷണിയും ഉയർത്തുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിന് പേരാണ് കെട്ടിടത്തോട് ചേർന്നുള്ള നടപ്പാതയിലൂടെ കടന്നുപോകുന്നത്. നിലവിലെ ശക്തമായ മഴയിൽ ഭിത്തികൾ കൂടി തകർന്നാൽ അത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. ​

​വർഷങ്ങളായി കെട്ടിടം പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. മേൽക്കൂര തകർന്നതോടെ ഭിത്തികൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്നും വിഷയത്തിൽ തദ്ദേശ സ്ഥാപനവും റവന്യു അധികൃതരും അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL