
ഓച്ചിറ: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ രണ്ടുദിവസം നീണ്ടുനിന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഓച്ചിറക്കളിക്ക് സമാപനം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലെ ഇരുന്നൂറോളം കളരികളിൽ നിന്ന് ആയിരത്തോളം യോദ്ധാക്കൾ പടനിലത്തെത്തി ആയോധന കലകൾ അവതരിപ്പിച്ചു.
തുടർന്ന് കളി ആശാന്മാർക്കുള്ള പാരിതോഷിക വിതരണം ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്.വിനോദ് നിർവഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത്, സംസ്ഥാന കൃഷി വകുപ്പ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, സി.പി.സി.ആർ.ഐ, കാർഷിക ഗവേഷണ സർവകലാശാല വികസന ഏജൻസി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെ നടന്നുവരുന്ന കാർഷിക-കന്നുകാലി പ്രദർശനമേള 19ന് സമാപിക്കും.
കാർഷിക പഠന ക്ലാസുകൾ, സെമിനാറുകൾ, കലാപരിപാടികൾ, കാർഷിക ഉപകരണങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും അലങ്കാര പക്ഷികളുടെയും പ്രദർശനം എന്നിവയാണ് മേളയിലുള്ളത്. വിവിധ വകുപ്പുകളുടെ വ്യത്യസ്തങ്ങളായിട്ടുള്ള നൂറോളം സ്റ്റാളുകളിൽ കാർഷിക പ്രദർശനവും വിൽപ്പനയും നടന്നുവരുന്നു. ഇന്ന് പടനിലത്ത് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലി പ്രദർശനവും വിപണന മേളയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |