SignIn
Kerala Kaumudi Online
Sunday, 21 June 2026 5.40 AM IST

കുടിപ്പള്ളിക്കൂടങ്ങളിൽ വായനാദിനാചരണം

vaya
വായനാദിനാചരണം

കൊല്ലം: അഖിലകേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷന്റെ നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടങ്ങളിൽ ദേശീയ വായനാദിനാചരണം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി അദ്ധ്യക്ഷനായി. രാജീവ്.ഡി പരിമണം, ജോയി അരിനല്ലൂർ, കെ.ജയകൃഷ്ണൻ, കാവനാട് ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ഓച്ചിറയിൽ ടി.ഗംഗാദേവിയും കരുനാഗപ്പള്ളിയിൽ രാജ്കുമാറും തഴവയിൽ സുനിത അശോകനും കുന്നത്തൂരിൽ എം.പ്രീതയും ശാസ്താംകോട്ടയിൽ ഭരണിക്കാവ് സീനത്തും കിഴക്കേ കല്ലടയിൽ സുജാതയും കിളികൊല്ലൂരിൽ ബിന്ദു റാണിയും ശക്തികുളങ്ങരയിൽ ശ്രീലത സജീവും തെക്കുംഭാഗത്ത് കെ.ആർ.വിജയയും ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL