SignIn
Kerala Kaumudi Online
Saturday, 31 October 2026 12.18 PM IST

ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു

nishna
നിഷ്‌ന

കൊല്ലം: ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപിക മരിച്ചു. കൊല്ലം കടയ്‌ക്കലിലാണ് സംഭവം. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്റെ ഭാര്യ നിഷ്‌‌ന (27)​ ആണ് മരിച്ചത്. സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. സമീറിന്റെ വീട്ടിൽ വച്ചാണ് നിഷ്‌ന ജീവനൊടുക്കാൻ ശ്രമിച്ചത്. നിഷ്‌ന ഫോണിൽ ചാറ്റ് ചെയ്തത് സമീർ ചോദ്യം ചെയ്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് സമീർ ആണ് നിഷ്‌നയെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയതിന് പിന്നാലെ യുവതി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സമീ‌ർ കുരുക്കഴിച്ച് നിഷ്‌നയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കബറടക്കി.

ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയ്യയുടെയും മകളാണ്. ഐന ഫാത്തിമ,​ ഐഹാൻ എന്നിവരാണ് മക്കൾ.

English Summary

A 27-year-old private school teacher, Nishna, died while undergoing treatment after attempting suicide at her home in Kadakkal, Kollam. She reportedly took the extreme step following an argument with her husband, Sameer, who questioned her about chatting on her phone. She is survived by two children.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM TEACHER DEATH, NISHNA SUICIDE CASE, KADAKKAL NEWS, KOLLAM SUICIDE NEWS, NISHNA TEACHER DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA