SignIn
Kerala Kaumudi Online
Tuesday, 03 November 2026 12.37 PM IST

കുടുംബവഴക്ക്; കൊല്ലത്ത് അമ്മായിയമ്മയെ മരുമകൻ തലയ്ക്കടിച്ചു കൊന്നു

shyamala
ശ്യാമള, ശിവൻ

കൊല്ലം: ശാസ്‌താംകോട്ടയിൽ മരുമകൻ തലക്കടിച്ച ഭാര്യാമാതാവ് മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിന് സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് (65) മരിച്ചത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി ശിവനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം. ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് പിന്നാലെ ശിവനും ഇവിടെയെത്തി. തുടർന്ന് ശിവൻ ഇരുവരുമായി വഴക്കായി. ഇതിനിടെ അക്രമാസക്തനായ ശിവനിൽ നിന്ന് രക്ഷപ്പെടാൻ ഇരുവരും അപ്പുറത്തെ വീട്ടിലേക്ക് ഓടി.

പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചുവീഴ്ത്തുകയായിരുന്നു. തലപിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നിനാണ് മരിച്ചത്.

English Summary

A 65-year-old woman, Shyamala, was allegedly beaten to death by her son-in-law, Sivan (41), following a family dispute in Sasthamcotta, Kollam. The incident occurred on Sunday after Sivan's wife, Rajani, went to her mother's house following a dispute with her husband.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM MURDER, MOTHER IN LAW MURDER, SON IN LAW ARRESTED, SASTHAMCOTTA CRIME, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY