SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.13 AM IST

കൊല്ലത്തുകാർക്ക് ഇതാ ഒരു സന്തോഷവാർത്ത; പുതിയ മെമു ട്രെയിൻ സർവീസ് വരുന്നു,​ റെയിൽവേയുടെ ഉറപ്പ്

kollam-memu-service

കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിൽ മെമു സർവീസുകൾ അടിയന്തിരമായി ആരംഭിക്കണമെന്നുള്ള ആവശ്യം നടപ്പാക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഗേജ് മാറ്റവും വൈദ്യുതീകരണവും കഴിഞ്ഞതിന് ശേഷവും പാതയിൽ പകൽ സമയത്ത് പ്രദേശവാസികൾക്ക് യാത്ര ചെയ്യാൻ സൗകര്യപ്രദമായ ട്രെയിനുകൾ ഇല്ലാത്തത് പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

നാഗർകോവിലിൽ നിന്നും തിരുനെൽവേലിയിൽ നിന്നും ചെന്നൈയിലേയ്ക്കുളള വന്ദേഭാരത് എകസ്പ്രസുകളുടെ കണക്ഷൻ കിട്ടുന്ന നിലയിൽ കൊല്ലം തിരുവനെൽവേലി ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും റയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ മെമു റേക്കുകൾ കൊല്ലത്തിന് അനുവദിക്കുമ്പോൾ കൊല്ലം ചെങ്കോട്ട പാതയിൽ മെമു സർവീസ് ആരംഭിക്കാനുള്ള നടപടികളാണ് ത്വരിതപ്പെടുത്തുന്നത്. കൂടുതൽ മെമു റേക്കുകൾ ദക്ഷിണ റെയിൽവേ റയിൽവേ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.

English Summary

Kollam MP N.K. Premachandran said Railway authorities have assured that MEMU services will be started on the Kollam-Sengottai route.Even after gauge conversion and electrification, there are no convenient daytime trains for locals on the route. Following his demand to fix this, the Railways responded.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEMU SERVICE, LATESTNEWS, KOLLAM CHENKOTTAI, INDIAN RAILWAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA