SignIn
Kerala Kaumudi Online
Sunday, 21 June 2026 5.41 AM IST

സ്വാമി ശാശ്വതികാനന്ദ അനുസ്മരണം

swami
സ്വാമി ശാശ്വതികാനന്ദ

കൊല്ലം: ശിവഗിരി മഠം മുൻ പ്രസിഡന്റ് മതാതീത ആത്മീയ പ്രചാരകനുമായിരുന്ന സ്വാമി ശാശ്വതികാനന്ദയുടെ 24-ാമത് സമാധി ദിനമായ ജൂലായ് ഒന്നിന് ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ മതാതീത ആത്മീയ ദിനമായി ആചരിക്കും. സംസ്ഥാനത്തെ 25 കേന്ദ്രങ്ങളിൽ നിന്ന് മതാതീത ആത്മീയ ജാഥ ആരംഭിച്ച് രാവിലെ 10ന് ചീരങ്കാവിൽ സംഗമിക്കും. തുടർന്ന് ഒരൊറ്റ ജാഥയായി ശിവഗിരിയിലേക്ക് പുറപ്പെടും. സ്വാമിയുടെ മഹാസമാധിയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തും. യോഗം കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL