SignIn
Kerala Kaumudi Online
Saturday, 27 June 2026 8.52 AM IST

സമുദ്രതീരത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 74-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നാളെ നടക്കും. രാവിലെ 7 മുതൽ 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്യും. രാവിലെ 7 മുതൽ ക്യാമ്പിൽ നേരിട്ടെത്തി രജിസ്ട്രേഷൻ നടത്താം. അരവിന്ദ് കണ്ണാശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പോടെ എത്തണം. ഹൃദയസംബന്ധ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓപ്പറേഷൻ കഴിഞ്ഞവരുടെ തുടർ ചികിത്സയും ഉണ്ടാകുമെന്ന് സമുദ്രതീരം ചെയർമാൻ എം.റുവൽസിംഗ് അറിയിച്ചു. ഫോൺ: 9446909911, 6235100020.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL