SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

ഗുരുദേവ പുനഃപ്രതിഷ്ഠയും ചാരിറ്റബിൾ സമിതി ഉദ്ഘാടനവും

ക്ലാപ്പന: ക്ലാപ്പന കുറ്റിയേടത്ത് മുക്ക് ശ്രീനാരായണ ധർമ്മ ചാരിറ്റബിൾ സമിതിയുടെ നേതൃത്വത്തിൽ പുനരുദ്ധാരണം നടത്തിയ മന്ദിരത്തിലെ ഗുരുദേവ പുനഃപ്രതിഷ്ഠയും ചാരിറ്റബിൾ സമിതിയുടെ ഔപചാരിക ഉദ്ഘാടനവും ഇന്ന് നടക്കും.

ശിവഗിരി ധർമ്മസംഘം മുൻ പ്രസിഡന്റും പുതുപ്പള്ളി ചേവണ്ണൂർ കളരിയിലെ മുഖ്യ കാര്യദർശിയുമായ സ്വാമി വിശുദ്ധാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് പതാക ഉയർത്തൽ, 7.15 ന് സർവദോഷ ദുരിത ശാന്തി ഹോമം, 8.30ന് കലശപൂജ, വിഗ്രഹശുദ്ധി പൂജ, ക്ഷേത്രശുദ്ധി പൂജ, 10ന് ഗുരുദേവന്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ടി.പി.രവീന്ദ്രന്റെ പ്രഭാഷണം. 11.55 പ്രതിഷ്‌ഠ കർമ്മം. അഭിഷേകം, ശക്തിപൂജ, പ്രസന്നപൂജ, ഗുരുപൂജ. ഉച്ചയ്ക്ക് 1ന് അന്നദാനം. വൈകിട്ട് 3.30ന് സമിതി പ്രസിഡന്റ് ബാബു ചെട്ടിയാരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.പി.രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഹാഫിൾ അബുൽ ഹാദി, ഫാ. റിജോ പോൾ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി മുതിർന്ന പൗരന്മാരെ ആദരിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം നടത്തും. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകല ചികിത്സാ സഹായം വിതരണം ചെയ്യും. സമിതി സെക്രട്ടറി തുളസീധരൻ പിള്ള സ്വാഗതവും ട്രഷറർ മോഹൻദാസ് നന്ദിയും പറയും. വരവിള മനേഷ്, ആർ.അശോക് കുമാർ, ശ്യാംകുമാർ, രമേഷ്, സേതു, സൈനുലാബുദീൻ, സന്ദീപ്, ബാബുക്കുട്ടൻ എന്നിവർ സംസാരിക്കും. രക്ഷാധികാരി കലാലയം ബാബു അനുസ്മരണ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL