SignIn
Kerala Kaumudi Online
Sunday, 26 July 2026 10.52 PM IST

വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും

varshika-pothuyogam
എസ്.എൻ.ഡി.പി യോഗം 1001-ാംനമ്പർ കരിമ്പാലൂർ ശാഖയിൽ വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും അവാർഡ് ദാനവും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം 1001-ാംനമ്പർ കരിമ്പാലൂർ ശാഖയിൽ വാർഷിക പൊതുയോഗവും പ്രതിഭാ സംഗമവും അവാർഡ് ദാനവും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം. സത്യബാബു അദ്ധ്യക്ഷനായി. സെക്രട്ടറി എ. പ്രദീപ്കുമാർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസി: സെക്രട്ടറി കെ. നടരാജൻ, യൂണിയൻ കൗൺസിലർ ആർ.ഗാന്ധി, കെ. സുകൃതൻ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ എംഎൽഎ ആയി തിരഞ്ഞടുക്കപ്പെട്ട ബി.ബി. ഗോപകുമാറിനെ യോഗം ആദരിച്ചു. യൂണിയൻ പ്രതിനിധി ആർ.സുനിൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി സിന്ധു ലാൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL