SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.00 PM IST

വാഹന ഫിറ്റ്നസ് പരിശോധന ഡിജിറ്റലാകാൻ കാക്കണം

photo

കൊല്ലം: സംസ്ഥാനത്തെ വാഹന ഫിറ്റ്നസ് പരിശോധന ഡിജിറ്റലാക്കാൻ സജ്ജമാക്കിയ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) ഇനിയും പ്രവർത്തനം തുടങ്ങിയില്ല. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് എ.ടി.എസ് സ്റ്റേഷനുകൾ തുടങ്ങുന്നത്.

ഓരോ ജില്ലയിലും രണ്ട് എന്ന നിലയിൽ സംസ്ഥാനത്ത് 28 പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം ആരംഭിക്കുംവിധം ജില്ലയിൽ പൂയപ്പള്ളിയിലും ശാസ്താംകോട്ടയിലും എ.ടി.എസ് സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അടുത്തത് നൂറനാട് കേന്ദ്രീകരിച്ചാണ് തുടങ്ങുന്നത്. ഈ മൂന്നെണ്ണവും കൊല്ലം യൂണിയൻ ഡ്രൈവിംഗ് സ്കൂളിന്റെ നേതൃത്വത്തിലുള്ള യൂണിയൻ അസോസിയേറ്റ്സാണ് കരാറെടുത്തിട്ടുള്ളത്. കോടിക്കണക്കിന് രൂപ മുടക്കി കെട്ടിടവും ഓഫീസും പരിശോധനാ സംവിധാനങ്ങളും യന്ത്രങ്ങളുമൊക്കെ സജ്ജമാക്കിയിട്ടും ചെറിയ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കേന്ദ്ര സർക്കാർ അനുവദിച്ച സമയ പരിധിക്കുള്ളിൽ പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകൾ വേറെയുമുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമാണ് (സി.എം.വി.ആർ) എ.ടി.എസ് പ്രവർത്തിക്കുക.

പണമടയ്ക്കലിൽ സങ്കേതിക പ്രശ്നം

 സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട്, പണം അടയ്ക്കുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല

 ഇതാണ് എ.ടി.എസിന്റെ പ്രവർത്തനം വൈകിപ്പിക്കുന്നത്

 എ.ടി.എസ് സംവിധാനത്തിന് അന്താരാഷ്ട്ര നിലവാരം

 വാഹനങ്ങളുടെ സഥാർത്ഥ ഗുണനിലവാരം ഉറപ്പാക്കാം

സെൻസർ സംവിധാനമുള്ള ട്രാക്കിലേക്ക് വാഹനം പ്രവേശിപ്പിച്ചാൽ 10 മിനിട്ടിനുള്ളിൽ പരിശോധന പൂർത്തിയാകും

പരിശോധന ഫലം തത്സമയം ഡിജിറ്റൽ റിപ്പോർട്ടായി ലഭിക്കും

വിവരങ്ങൾ നേരിട്ട് കേന്ദ്ര സർക്കാരിന്റെ 'വാഹൻ 'സെർവറിലേക്ക് കൈമാറും

ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യയിലെവിടെയും സാധുത

വാഹനത്തിന്റെ റോഡ് സുരക്ഷയും യന്ത്രക്ഷമതയും ഉറപ്പാക്കുന്ന പ്രധാന ഘടകങ്ങൾ പരിശോധിക്കും

ടെസ്റ്റുകൾ

ഓട്ടോമേറ്റഡ് ബ്രേക്ക് ടെസ്റ്റ്

 പുക പരിശോധന

 സസ്പെൻഷൻ ടെസ്റ്റ്

 സ്പീഡോമീറ്റർ പരിശോധന

 സ്റ്റിയറിംഗ് അലൈൻമെന്റ് ടെസ്റ്റ്

 അണ്ടർ ബോഡി ടെസ്റ്റ്

 സൈഡ് സ്ലിപ്പ് ടെസ്റ്റ്

 ഹെഡ് ലൈറ്റ് ബീം ടെസ്റ്റ്

 നോയ്സ് ടെസ്റ്റ്

ജില്ലയിലെ രണ്ട് എ.ടി.എസ് കേന്ദ്രങ്ങൾക്ക് ലൈസൻസ് ലഭിച്ചു. ജീവനക്കാർക്ക് മൂന്ന് ദിവസത്തെ പരിശീലനം നൽകണം. നാലുപേർ ആന്ധ്രാപ്രദേശിൽ നിന്ന് പരിശീലനം നേടി. പ്രവർത്തനം തുടങ്ങുന്നതോടെ മറ്റുള്ളവർക്കും പരിശീലനം നൽകും.

മോട്ടോർ വാഹന വകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL