എഴുകോൺ: പട്രോളിംഗിനിടെ എഴുകോൺ സി.ഐയെ ബൈക്കിന് ഇടിച്ച് വീഴ്ത്തിയ കേസിൽ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. പത്തനാപുരം മഞ്ഞക്കാല പുത്തൻവിള വീട്ടിൽ നന്ദു (24), ടി.ടി ഹൗസിൽ ടിനു (22) എന്നിവരാണ് ജയിലിലായത്.
എഴുകോൺ സി.ഐ വി.എം.ശ്രീകുമാറിനെ ഞായറാഴ്ച പുലർച്ചെ 1.30ന് ദേശീയപാതയിൽ ചീരങ്കാവ് ബാറിന് സമീപത്തുവച്ചാണ് ബൈക്കിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ഒരുസ്ത്രീയും പുരുഷനും മദ്യപിച്ച് ബാറിന് സമീപം കിടക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയതായിരുന്നു സി.ഐയും സംഘവും. ഇതേസമയം തെറ്റായ ദിശയിൽ ബൈക്ക് ഓടിച്ചുവന്ന പ്രതികൾ സി.ഐയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സി.ഐ ശ്രീകുമാർ കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |