
കൊല്ലം: നീരാവിൽ നവോദയം ഗ്രന്ഥശാല കായിക-കലാ സമിതി സ്ഥാപകാംഗവും അമച്വർ ഫോട്ടോഗ്രാഫറുമായിരുന്ന കാവടിവിളയിൽ കെ.രവീന്ദ്രന്റെ സ്മരണാർത്ഥമുള്ള ജില്ലാതല ഫോട്ടോഗ്രഫി മത്സരത്തിൽ പ്രസ്, അമച്വർ ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാം. 'ജീവിതസായാഹ്നം' എന്നതാണ് വിഷയം. 12x18 വലിപ്പത്തിലുള്ള കളർ ഫോട്ടോകളാണ് പരിഗണിക്കുക. ഒരാൾക്ക് രണ്ട് ഫോട്ടോ നൽകാം. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ്, ബഹുമതി പത്രം, ഉപഹാരം എന്നിവ ലഭിക്കും. ഫോൺ നമ്പർ ഉൾപ്പടെ വിലാസം പ്രത്യേകം രേഖപ്പെടുത്തി സെക്രട്ടറി, നവോദയം ഗ്രന്ഥശാല, നീരാവിൽ, പെരിനാട് പി.ഒ, കൊല്ലം, 691601 എന്ന വിലാസത്തിൽ ഒക്ടോബർ 12നകം ലഭിക്കണം. ഫോൺ: 0474 2703093, 9446353792
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |