
കൊല്ലം: ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ചിത്രീകരണങ്ങളും ആവർത്തിച്ച് കേരളത്തിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ, സാംസ്കാരിക കേരളവും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറം ആവശ്യപ്പെട്ടു. ഗുരുദേവൻ ഒരു സമുദായത്തിന്റെ മാത്രം ആത്മീയാചാര്യനല്ല. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണായകമായ ഇടപെടൽ നടത്തിയ സാമൂഹിക പരിഷ്കർത്താവും മനുഷ്യസ്നേഹത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാത്മാവുമാണ്. അങ്ങനെയുള്ള ഗുരുദേവനെ അപമാനിക്കുന്ന പ്രവൃത്തികൾക്കെതിരെ കേരളത്തിന്റെ പൊതുസമൂഹം പ്രതികരിക്കേണ്ടതാണെന്ന് ഫോറം പ്രസിഡന്റ് എസ്.അജുലാൽ, സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |