
കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ചാത്തന്നൂർ പൊലീസും ചേർന്ന് പിടികൂടി. ചാത്തന്നൂർ മീനാട് അനുഭവനത്തിൽ അനന്തു (32), മീനാട് വെട്ടിക്കുന്നുവിള കാർത്തിക വീട്ടിൽ ഡിജു ബാബു (36) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ പക്കൽ നിന്ന് 4.215 ഗ്രാം എം.ഡി.എം.എയും 0.250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. എസ്.ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചാത്തന്നൂർ എസ്.എച്ച്.ഒ നിതിൻ നളന്റെ നേതൃത്വത്തിൽ എസ്.ഐ ബിജുബാൽ, എ.എസ്.ഐമാരായ സജി, വിജയൻ, സി.പി.ഓമാരായ പ്രേംലാൽ, അഭിലാഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |