അഞ്ചൽ: ആയൂർ ഗവ. ജവഹർ സ്കൂളിലെ അതിക്രമമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ തച്ചക്കോട് മണി വിലാസത്തിൽ വിഷ്ണു, ആയൂർ അകമൺ ആർ.വി ഭവനിൽ ജിത്തു എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിലെ കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിത്തുവിനെ പിടികൂടിയത്. കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. പ്രതികളെ സ്കൂളിലും സമീപ പ്രദേശത്തും കൊണ്ടുവന്ന് തെളിവെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |