SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

പുനലൂർ മോർഫിംഗ് കേസ്: ഫോണിൽ തെളിവുകൾ കണ്ടെത്തി പൊലീസ്

s-achyuth
അച്യുത്

കൊല്ലം: പുനലൂർ ഗവ. പോളിടെക്നിക് വിദ്യാർത്ഥി സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ ഫോണിൽ പകർത്തി മോർഫ് ചെയ്ത സംഭവത്തിൽ പൊലീസിന് തെളിവുകൾ ലഭിച്ചു. പ്രതിയായ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ളോമ വിദ്യാർത്ഥി അച്യുതിന്റെ ഫോണിൽ നിന്നാണ് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്.

അച്യുത് ഇന്നലെ രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. അച്യുതിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയത്. ചില ചിത്രങ്ങൾ പ്രിൻസിപ്പൽ ഫോൺ പിടിച്ചെടുക്കും മുമ്പ് അച്യുത് ഡിലീറ്റ് ചെയ്തതായും പൊലീസ് സംശയിക്കുന്നു. ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ച ടെലഗ്രാം അക്കൗണ്ടും പൊലീസ് കണ്ടെത്തി.

മൊബൈൽ ഫോൺ ഇന്ന് കോടതിയിൽ ഹാജരാക്കി സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് ഹാജരാക്കും. തെളിവിനായി ഡിലീറ്റ് ചെയ്ത ചിത്രങ്ങളും വീണ്ടെടുക്കും. മോർഫ് ചെയ്ത ചിത്രങ്ങൾക്ക് പണം കൈമാറിയവരെ കണ്ടെത്താൻ അച്യുതിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ കൈമാറിയതിന് ഗൂഗിൾ പേ വഴി പണം കിട്ടിയതായി അച്യുത് പ്രിൻസിപ്പിലിനോട് പറഞ്ഞിരുന്നു. ഏഴ് വർഷത്തിൽ താഴെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് ചോദ്യം ചെയ്ത ശേഷം അച്യുതിനെ വിട്ടയച്ചു. അച്യുതിന് നിർബന്ധിത ടി.സി നൽകാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, MORPHING CASE, PUNALUR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY