
കൊല്ലം: തിരുവനന്തപുരത്ത് നടന്ന 68ാമത് സംസ്ഥാന സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പുത്തൂർ ഗവ. എച്ച്.എസ്.എസിലെ നവമി.ജെ.നായർക്ക് വെങ്കല മെഡൽ. സീനിയർ പെൺകുട്ടികളുടെ 177 പീപ്പ് സൈറ്റ് എയർ റൈഫിൾ ഇനത്തിലാണ് സമ്മാനം. ഇൻഡോറിൽ നടക്കുന്ന ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടാക്കാനാണ് അവസരം ലഭിച്ചത്. ഇത് മൂന്നാം തവണയാണ് നവമി ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്. നിഖിൽ ബാബുവാണ് പരിശീലകൻ. പുത്തൂർ കൈതയ്യത്ത് വീട്ടിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്ററായ പി.ജയചന്ദ്രന്റെയും പുത്തൂർ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപിക ആശാ രവിയുടെയും മകളാണ് പ്ളസ് ടു വിദ്യാർത്ഥിനിയായ നവമി.ജെ.നായർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |