SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

ലൈബ്രേ​റി​യൻ അവാർഡ് സി.​ശ്രീ​ജയ്ക്ക്

sreeja-

കൊല്ലം: നീരാ​വിൽ നവോ​ദയം ഗ്രന്ഥ​ശാ​ല, ജില്ല​യിലെ മികച്ച ഗ്രാമീണ ഗ്രന്ഥ​ശാലാ ലൈബ്രേ​റി​യന് നൽകിവരുന്ന പ്രൊഫ. കല്ലട രാമ​ച​ന്ദ്രൻ സ്മാരക അവാർഡിന് പുനു​ക്ക​ന്നൂർ ദേശ​സേവിനി ലൈബ്രറി ആന്റ് റീഡിംസ് റൂം ലൈബ്രേറിയൻ സി.​ശ്രീജ അർഹ​യാ​യി.
10001 രൂപാ ക്യാഷ് അവാർഡും പ്രശംസാ പത്രവും ഉപ​ഹാ​രവും അട​ങ്ങു​ന്ന​താണ് അവാർഡ്. ഗ്രന്ഥ​ശാ​ല​യുടെ വളർച്ച​യിൽ ലൈബ്രേ​റി​യൻ എന്ന നില​യിൽ നൽകിവരുന്ന സംഭാ​വ​ന​കൾ കണ​ക്കി​ലെ​ടു​ത്താണ് അവാർഡ്. ഒക്‌ടോ​ബർ 19 വൈകിട്ട് 6ന് നീരാ​വിൽ കെ.​പി.​അ​പ്പൻ സ്മാരക ഓപ്പൺ എയർ ഓഡി​റ്റോ​റി​യ​ത്തിൽ നട​ക്കുന്ന സംഗ​മ​ത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസി​ഡന്റ് വള്ളി​ക്കാവ് മോഹൻദാസ് അവാർഡ് സമ്മാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL