
കൊല്ലം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് എൻ.എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊല്ലം പ്രസ് ക്ളബ് മുതൽ വി പാർക്ക് വരെ 'നല്ല നടപ്പ്' എന്ന പേരിൽ വാക്കത്തോൺ നടത്തും. ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, എൻ.സി.സി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. മേയർ എ.കെ.ഹഫീസ് ഫ്ളാഗ് ഓഫ് ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെസ്റ്റ് പെയിൻ ക്ലിനിക്കിന്റെ ഉദ്ഘാടനം എൻ.എസ് സഹകരണ ആശുപത്രിയിൽ രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി നിർവഹിക്കും. 11ന് കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സി.പി.ആർ പരിശീലനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്.ലൈജു ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |