SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

ഞാങ്കടവ് കുടിവെള്ള പദ്ധതി: ടെസ്റ്റ് പാസായി ‌കൂറ്റൻ പമ്പ് സെറ്റുകൾ

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച 15 കൂറ്റൻ പമ്പ് സെറ്റുകൾ പരിശോധനകളിൽ വിജയിച്ചു. ഒരുമാസത്തിനകം പമ്പ് സെറ്റുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളിൽ എത്തിക്കും. ഇലക്ട്രിക് ജോലികൾ അടക്കം പൂർത്തിയാക്കി നാല് മാസത്തിനകം പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പമ്പ് സെറ്റുകളുടെ മോട്ടോറുകളുടെയും മോട്ടോറുകൾ പമ്പ് സെറ്റുമായി ഘടിപ്പിച്ച് ജലം പമ്പ് ചെയ്തും രണ്ട് ഘട്ട പരിശോധനയാണ് നടന്നത്. പമ്പ് സെറ്റ് നിർമ്മാണം കരാറെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയു‌ടെ ബംഗളൂരുവിലെ ഫാക്ടറിയിൽ വാട്ടർ അതോറിറ്റി പ്രതിനിധി, ഫണ്ടിംഗ് ഏജൻസിയായ കിഫ്ബിയുടെ കൺസൾട്ടന്റ്, നിർമ്മാണ കമ്പനി പ്രതിനിധി, പുറത്ത് നിന്നുള്ള വിദഗ്ദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനകളിൽ പോരായ്മ കണ്ടെത്തിയിരുന്നെങ്കിൽ പമ്പ് സെറ്റുകൾ എത്തിക്കുന്നത് വീണ്ടും വൈകിയേനെ.

ഞാങ്കടവിലെ കിണറ്റിൽ വേനൽക്കാലത്തും ജലം ഉറപ്പാക്കാനുള്ള തടയണയുടെ നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതേയുള്ളു. തടയണ നിർമ്മാണം ആരംഭിക്കാനായില്ലെങ്കിൽ ജനുവരിയിൽ പമ്പിംഗ് ആരംഭിക്കാനാണ് ഇപ്പോഴത്തെ ആലോചന.‌ ഞാങ്കടവിലെ കിണറ്റിൽ 975 എച്ച്.പി ശേഷിയുള്ള നാല് പമ്പ് സെറ്റുകളാണ് സ്ഥാപിക്കുന്നത്. അതിൽ രണ്ടെണ്ണം ഒരേസമയം പ്രവർത്തിപ്പിച്ച് 109 എം.എൽ.ഡി ജലമാണ് ഒരു ദിവസം പമ്പ് ചെയ്യുന്നത്.

നാല് മാസത്തിനകം ‌കമ്മിഷനിംഗ്

 ഞാങ്കടവിൽ 975 എച്ച്.പിയുള്ള നാല് പമ്പ് സെറ്റുകൾ

 വസൂരിച്ചിറയിൽ 53 എച്ച്.പിയുള്ള രണ്ടെണ്ണം

 മണിച്ചിത്തോട്ടിൽ 265 എച്ച്.പിയുള്ള മൂന്നെണ്ണം

 കൊറ്റങ്കരയിൽ 48 എച്ച്.പിയുള്ള മൂന്നെണ്ണം

 വടക്കേവിളയിൽ 47 എച്ച്.പിയുള്ള മൂന്നെണ്ണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL