തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയായി. ഇന്നലെ രാവിലെ സ്വർണവില കുറയുകയും വൈകിട്ട് പവന് 880രൂപ കൂടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യൻ രൂപ മൂല്യം ഇടിഞ്ഞുനിൽക്കുന്നതാണ് സ്വർണ വിപണിയിലെ ഒരു തിരിച്ചടി. ഡോളർ സൂചിക 102 കടന്ന് മുന്നേറി. രൂപയുടെ മൂല്യം 96.37 ആയിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ രൂപ എട്ട് പൈസ നഷ്‌ടത്തോടെ 96.43ൽ വ്യാപാരം പൂർത്തിയാക്കി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 101 ഡോളറിന് മുകളിലേക്കെത്തി. ആഗോള വിപണിയിൽ സ്വർണം ഔൺസ് വില 4143 ഡോളറായി കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഇന്ന് ഗ്രാമിന് 245 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Gold prices in Kerala fell again today, with the price of gold declining by ₹60 per gram and ₹480 per pavan. The price now stands at ₹13,710 per gram and ₹1,09,680 per pavan. International gold prices, the dollar-rupee exchange rate, import duties and movements in global markets influence gold prices in Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |